MES MCH HEALTH PLUS

നിധീഷ്| Department of Medical Transcription

ആശുപത്രികളെല്ലാം കച്ചവടത്തിലൂടെയുള്ള അധികൃതരുടെ കൊള്ള ലാഭത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന വിശാലമായ വെറും കെട്ടിടങ്ങൾ മാത്രം ആയി മാറി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഞാൻ MES മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ജീവനക്കാരനാവുന്നത്.  ഇവിടെയുള്ള  ജീവനക്കാരോടും രോഗികളോടും കൂട്ടിരുപ്പുകാരോടും എല്ലാമുള്ള ഭരണസമിതിയുടെ   സൗഹാർദ്ദപരമായ സമീപനം ആണ് ആശുപത്രി നഗരിയിലെ മറ്റുള്ള ആശുപത്രികളിൽ നിന്ന് MES ഹോസ്പിറ്റലിനെ വ്യത്യസ്തമാക്കുന്നത്. ഒരേ സമയം രോഗികൾക്കും ജീവനക്കാർക്കും  സാമ്പത്തികമായ സംതൃപ്തി നൽകുക എന്നത് ഒരു ചെറിയ കാര്യമല്ല, ഈ സന്തുലനാവസ്ഥ നിലനിർത്താൻ ഭരണകർത്താക്കൾ കൈക്കൊള്ളുന്ന തീരുമാനങ്ങളും നിലപാടുകളും മറ്റേതൊരു സാധാരണക്കാരനെ പോലെ തന്നെ എന്നെയും അത്ഭുതപെടുത്തിയിരുന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റം ചെറുപ്രായത്തിൽ പഠിച്ച് എല്ലായ്പോഴും നാമത്  പ്രാവർത്തികമാക്കണം എന്ന മുൻധാരണ തെറ്റാണെന്നും, നമ്മുടെ പെരുമാറ്റം നല്ലതാവുന്നതും, നമ്മുക്ക്  സന്തോഷം ഉണ്ടാകുന്നതും, പോസിറ്റീവ് ആയിരിക്കുന്നതുമെല്ലാം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് നമ്മുക്ക് കിട്ടുന്ന നല്ല അനുഭവങ്ങളെ ആശ്രയിച്ചാണെന്ന് തിരിച്ചറിഞ്ഞത് ഇവിടെ വന്നതിന് ശേഷമാണ്. ആദ്യദിവസം മുതൽ ഇന്ന് വരെ പ്രത്യക്ഷമായും പരോക്ഷമായും ആദരവും ബഹുമാനവും തോന്നിയിട്ടുള്ള ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ഏറെ തിരക്കുകൾക്കിടയിലും വളരെ ഗൗരവത്തോടെയും അത്രമേൽ  പ്രാധാന്യത്തോടും ആശുപത്രിയേയും, ആശുപത്രി ജീവനക്കാരേയും ശ്രദ്ധിക്കുന്ന Dr.Fasal Gafoor സാറും Dr.ഹമീദ് ഫസൽ സാറും, ആശുപത്രിയിലെ എല്ലാ കാര്യങ്ങളും കൃത്യമായി നിയന്ത്രിക്കുന്ന മെഡിക്കൽ സൂപ്രണ്ടും, അട്മിന്സിട്രേഷൻ ഡിപ്പാർട്മെന്റും,    സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന രോഗികളുടെ ചികിത്സമുടങ്ങിയാൽ അതേറ്റേടുത്ത് സ്വന്തം ചിലവിൽ നടത്തുന്ന ഡോക്ടർമാര്, എല്ലാവരോടും വിനീതമായി പെരുമാറുന്ന HR ഓഫീസർ, അറ്റൻഡൻസ്  രജിസ്റ്ററിൽ ഒപ്പിടാൻ പോകുമ്പോൾ ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന സജ്‌നാത്ത, മെസ്സിൽ നിന്ന് അവർക്ക് കിട്ടുന്ന ചായകടികൾ ഷെയർ ചെയ്ത് തന്നിരുന്ന സ്വീപ്പർ ചേച്ചിമാരായ രാധാമണി ചേച്ചിയും അമ്മുക്കുട്ടി ചേച്ചിയും, എല്ലവരോടും ഹാപ്പി മോർണിങ് വിഷ് ചെയ്യുന്ന സദാനന്ദൻ ചേട്ടൻ, കോഫി ഷോപ്പിലെ തഗ് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഉബൈദിക്കയും മുഹമ്മെദിക്കയും അങ്ങനെ കുറേ കുറെ പേർ,  എല്ലാവരെയും ഉൾപെടുത്തുക  പ്രയാസമാണ്. 

“Unity in diversity” എന്ന തത്വം ഇവിടെ MES മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അന്വർത്ഥമാകുന്നത് ഈ കോവിഡ് മഹാമാരിക്കിടെ ഒന്നുകൂടി മനസിലാക്കാനായതിലുള്ള  ചാരിതാർഥ്യത്തിലാണ് ഞാനിന്ന് ഈ സ്വാനുഭവലേഖനം എഴുതുന്നതും. ഈ പ്രതിസന്ധിയിലും സാധാരണക്കാരായ ജീവനക്കാർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ വരുത്താതിരിക്കാൻ MES കൈക്കൊണ്ട നിലപാടുകൾ ഏറെ അഭിനന്ദനാർഹം തന്നെയാണ്.  ഇവിടെയുള്ള എല്ലാ ജീവനക്കാരുടെയും ധൈര്യം അവരുടെ തലപ്പത്തു അവരെ സംരക്ഷിക്കുവാൻ പ്രാപ്തിയുള്ള കൈകൾ ഉണ്ട് എന്നതിലാണ്. ആ തണലും പരസ്പരമുള്ള വിശ്വാസവും ള്ളതുകൊണ്ട് തന്നെയാണ് MES ഒരു സ്ഥാപനമെന്നതിലുപരി സ്നേഹിക്കാൻ മാത്രമറിയുന്ന ഒരുപാട് പേരുള്ള ഒരു കുടുംബമായി മാറുന്നതും വിജയകരമായി  മുന്നോട്ട് പോകുന്നതും. ഈ ജൈത്രയാത്രക്കിടയിലും, ഒരുപാട് വ്യാജ വിമർശനങ്ങൾ എം ഇ എസിന് നേരെ ഉയർന്നു വരുന്നുണ്ട്. മാനേജ്മെൻ്റിനും സ്റ്റാഫിനുമെതിരെ കപടവാർത്തകൾ കെട്ടിപടുക്കുന്നതിൽ ചിലർ അതിയായ ആനന്ദം കണ്ടെത്തുന്നു. ഈ കുറഞ്ഞ കാലം കൊണ്ട് ഈ  സ്ഥാപനം ജീവിതത്തിൻ്റെ ഭാഗമായത് കൊണ്ടാവാം, അത്തരം സംഭവങ്ങൾ എന്നിൽ  വലിയ മാനസിക വേദനയുളവാക്കുന്നുണ്ട്.  മുകളിൽ ജയിച്ചു നിൽക്കുന്നവനെ താഴെ നിൽക്കുന്നവർ എല്ലായ്പോഴും  വലിച്ചു താഴെയിടാൻ  ശ്രമിച്ചുകൊണ്ടേയിരിക്കും,   മാങ്ങയുള്ള മരത്തിൽ കല്ലെറിഞ്ഞിട്ടേ കാര്യമുള്ളൂ എന്നാണല്ലോ, അതുകൊണ്ടായിരിക്കാം ഇതുപോലെയുള്ള വ്യാജ വിമർശനങ്ങൾ കെട്ടിച്ചമക്കപ്പെടുന്നതും. പക്ഷെ ഏതു കൊടുങ്കാറ്റിനെയും അതിജീവിച്ച് എന്നും  ഈ സ്ഥാപനം ശിരസ്സുയർത്തി തന്നെ നിൽക്കുമെന്നെനിക്കുറപ്പുണ്ട്. ഇനിയും ഒരുപാട് ദൂരം ഒരുപാട് പേരെ സന്തോഷിപ്പിച്ചും സാന്ത്വനിപ്പിച്ചും മുന്നോട്ട് പോകാൻ MES നു കഴിയട്ടെ എന്നും ആ യാത്രയിൽ എല്ലാ ജീവനക്കാരെ പോലെ തന്നെ  എനിക്കും പങ്കാളിയാകാൻ സാധിക്കട്ടെ എന്നും വളരെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു…. അതിലുമെത്രയോ ഉപരി ആഗ്രഹിക്കുന്നു…. !

6 മാസത്തോളമായി വിട്ടുമാറാത്ത നടുവേദനയും കൈകാലുകൾ ബലഹീനത കുറവും അനുഭവപ്പെട്ട 64 വയസ്സുകാരനായ തിരൂർ ബിപി അങ്ങാടി സ്വദേശിക്കാണ് എം .ഇ .എസ് ൽ അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ അസുഖം ഭേദമാക്കിയത് .വിശദ പരിശോധനയിൽ രോഗിയുടെ സുഷുമ്ന നാഡിയിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു .

എം ഇ എസ് ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരായ പ്രൊഫ ഡോ.പ്രേംകുമാർ ,അസ്സി.പ്രൊഫ ഡോ.രാജേഷ് നായർ ,ഡോ .അസീൻ , അനസ്തേഷ്യ വിഭാഗം ഡോ.ജലീൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 5 മണിക്കൂർ ദൈർഘ്യമുള്ള അതിസങ്കീർണമായ എൻഡോസ്കോപ്പിക്ക് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തത്.മലബാർ മേഖലയിൽ തന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ സുഷുമ്നാ നാഡിയിലോ അതിനു ചുറ്റുമുള്ളതോ ആയ മുഴകൾ എൻഡോസ്കോപ്പിയിലൂടെ നീക്കം ചെയ്യുന്നത്.

പെരിന്തൽമണ്ണ, പൂപ്പലം സ്വദേശികളായ  ദമ്പതികൾ  മൂന്നരവയസ് മാത്രം പ്രായമുള്ള കുട്ടിയുടെ ഒരു മാസമായി വിട്ടുമാറാത്ത മൂക്കൊലിപ്പിന് പരിഹാരം തേടിയാണ്  എംഇഎസ് ഈ എൻ ടി  വിഭാഗത്തിൽ എത്തിയത് .മറ്റു പല  പ്രമുഖ  ആശുപത്രിയിൽ  പോയെകിലും കുട്ടിയുടെ അസുഖത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. പ്രശസ്തനായ ഇ. എൻ. ടി വിഭാഗം ഡോ. അൻവർ സാദത്ത് മൂക്കിന്റെ  എൻഡോസ്കോപ്പിയിൽ  ദശ വളർന്നത് കണ്ടത്തി. എന്നാൽ വിശദ പരിശോധനയിൽ മൂക്കിനുള്ളിൽ വളർന്നിരുന്ന ദശക്കകത്ത്  പുളിങ്കുരു  ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇ. എൻ. ടി വിഭാഗത്തിലെ ഡോ.അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ഡോ.ആദിൽ,  ഡോ.ശ്രീജി, ഡോ.മാളവിക അനസ്തേഷ്യ വിഭാഗം ഡോ.ഷാഫി, സ്റ്റാഫ്‌ നഴ്‌സ്‌  സുജിഷ,   എന്നിവരടങ്ങുന്ന വിദഗ്ധ  സംഘമാണ് ശസ്ത്രക്രിയ നിർവ്വഹിച്ചത്. കുട്ടി പൂർണ്ണമായും സുഖംപ്രാപിച്ചു .

MES Academy of Medical Sciences

Valanchery - Nilambur Road, Palachode Post, Malaparamba, Perinthalmanna, Kolathur, Malappuram, Kerala 679321, India

Phone: +91 4933 298300, 333, 444

Email:mesmc@mesams.com | admission@mesams.com

Admission Direct Lines: +91 4933 298310 | Admission Direct Lines: +91 4933 298310

鶴橋ブランドコピー スーパーコピー ブランドコピー コピーブランド ロレックス スーパーコピー ロレックス コピー モンクレール スーパーコピー モンクレール コピー モンクレール ダウン コピー シュプリーム スーパーコピー シュプリーム コピー ウブロ スーパーコピー ウブロ コピー ルイヴィトン スーパーコピー ルイヴィトン コピー ブランドiphoneケースコピー グッチ スーパーコピー